അടിമാലി: കുത്തക മുതലാളിൽമാരിൽ നിന്ന് അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരായി യു.ഡി.എഫ് സർക്കാർ മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ആനുകൂല്യവും സാധാരണക്കാർക്ക് തരില്ല യു.ഡി.എഫ്. നമ്മുടെ മൂല്യവത്തായ സമ്പത്തുകൾ മുഴുവൻ അദാനിക്കും അംബാനിക്കും വിറ്റുതുലയ്ക്കാനാണ് തീരുമാനം. പരസ്യമായി പറഞ്ഞാണ് അവർ മുന്നോട്ടു പോകുന്നത്. ആസൂത്രണ കമ്മിഷൻ വേണ്ടെന്ന് പറഞ്ഞതും മുതലാളിമാർക്ക് വേണ്ടിയാണ്. യു.ഡി.എഫ് കൺവീനർ പറഞ്ഞു എന്നോട് ഒന്നും ആലോചിക്കുന്നില്ല. യു.ഡി.എഫിൽ ചർച്ചയില്ല. ബി.ജെ.പിയും ആർ.എസ്.എസുമായി മാത്രമാണ് യു.ഡി.എഫ് സർക്കാർ ചർച്ച നടത്തുന്നത്.
ഞങ്ങൾ എന്താണോ ഉദ്ദേശിക്കുന്നത്, അതാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് പറഞ്ഞത് രാജീവ് ചന്ദ്രശേഖറാണ്. ആർ.എസ്.എസിന് മുന്നിൽ മുട്ടിൽ ഇഴയുന്ന അവസ്ഥയാണ്. കോലീബി സഖ്യമാണ് പ്രത്യക്ഷമായി നടക്കുന്നത്. ബി.ജെ.പിയുടെ താത്പര്യത്തിന് അനുകൂലമായി നിൽക്കുന്നവർക്കെതിരെ ഒരു കേസുമെടുക്കില്ല. രാജ്യത്തും അദാനിയുടെയും അംബാനിയുടെയും താത്പര്യങ്ങളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. കോർപ്പറേറ്റുകളെ വളർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അദ്ധ്യക്ഷനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |