
തൊടുപുഴ: കുടുംബ സംരക്ഷണത്തോടൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന്റെ ഭാഗമായി വിദ്യാസമ്പന്നരായ ധാരാളം വനിതകൾ വ്യാപാരവ്യവസായ രംഗത്തേക്ക് കടന്നുവരുന്ന കാലഘട്ടമാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ. ഇത്തരത്തിൽ കടന്നുവരുന്ന വനിതകൾക്ക് വേണ്ട സർവ്വ പിന്തുണയും ഗവൺമെന്റ് ഭാഗത്തുനിന്നും ഉണ്ടാകുന്നതിനായി നിരന്തരം പരിശ്രമിക്കുമെന്നും അവർ പറഞ്ഞു. തൊടുപുഴ മർച്ചന്റ്സ് വനിതാവിംഗ് സ്ഥാനാരോഹണവും മെമ്പർഷിപ്പ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷീല സ്റ്റീഫൻ. വനിതാവിംഗ് പ്രസിഡന്റ് ശാലിനി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലീംകുട്ടി മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ സംഘടനാസന്ദേശവും നൽകി. യോഗത്തിൽ മാരിയിൽ കൃഷ്ണൻനായരുടെ സഹധർമ്മിണിയും വനിതാവിംഗ് തൊടുപുഴ യൂണിറ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന വിജയകുമാരിയെ ആദരിച്ചു. ജനറൽ സെക്രട്ടറി ടിന്റു സജി പ്രവർത്തന റിപ്പോർട്ടും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. യോഗത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് മോഹൻദാസ്, ആർ. ജയശങ്കർ, എൻ.പി. ചാക്കോ, പി.അജീവ്, കെ.എച്ച്. കനി, ജോർജ്ജുകുട്ടി, ഇ.എ. അഭിലാഷ്, സാലി എസ്. മുഹമ്മദ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ എൻ.എൻ. രാജു, വി.എ. ജമാൽ മുഹമ്മദ്, ജെയിൻ എം. ജോസഫ്, ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, സി.ജെ. ജെയിംസ് എന്നിവർ ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു. അഞ്ജലി അജീവ്, അനിതാ ബെന്നി, ഡിംപിൾ വിനോദ്, ഷിജി ടോമി, സൽമാ കാസിം, രാജി കണ്ണൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. വർക്കിംഗ് പ്രസിഡന്റ് മേഴ്സിലൂക്ക് പുളിമുട്ടിൽ സ്വാഗതവും ട്രഷറർ മഞ്ജു റെജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |