കട്ടപ്പന: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്ത്വത്തോടെയുള്ള മാലിന്യ സംസ്‌കരണ പരിപാലന ക്യാമ്പയിൻ നിർമലം പുതുയുഗ ശുചിത്വം കേരളത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കട്ടപ്പന ടൗൺഹാളിൽ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.യോഗത്തിൽ ബ്ലോക്ക് തലത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള മികച്ച ശുചീകരണ പഞ്ചായത്തുകളെയും, മുൻസിപ്പാലിറ്റികളെയും ആദരിക്കും. മാലിന്യസംസ്‌കരണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമ സേന, ശുചീകരണ തൊഴിലാളികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യേക ആദരവ് നൽകും. വിവിധ സ്ഥാപനങ്ങൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും. മാലിന്യ പരിപാലന പ്രവർത്തനങ്ങളെപ്പറ്റി വിദഗ്ദർ കാസുകളെടുക്കും. ഉദ്ഘാടന ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യക്കോസ് എം.പി, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എഫ്. രാജ എം.എൽ.എ., അഡ്വ. സിറിയക് തോമസ് എം.എൽ.എ, അഡ്വ. സേനാപതി വേണു എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എം.എം. വർഗീസ് തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സബീറ ജലീൽ, ജോയിന്റ് ഡയറക്ടർ ആർ. ഷൈനി എന്നിവർ പ്രസംഗിക്കും. അന്നേ ദിവസം രാവിലെ പുളിയൻമലയിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി ബയോ മൈനിങ് നടപടികൾക്കും തുടക്കം കുറിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ, സിബി പാറപ്പായിൽ, ആറ്റ്ലി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |