തൊടുപുഴ: കാഞ്ഞാർ- ആനക്കയം റോഡ് നന്നാക്കാനാണെന്നും റോഡ് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ അടുത്ത ബഡ്ജറ്റിൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റോഡ് നവീകരണ ജനകീയ മുന്നണി റോ യി കെ. പൗലോസ് എം.എൽ.എയ്ക്ക് നിവേദനം നൽകി. തത്കാലം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സാധാരണ നിലവാരത്തിൽ ഉടൻ ടാർ ചെയ്യുമെന്നും അടുത്ത ബഡ്ജറ്റിൽ കാഞ്ഞാർ- കാരിക്കോട് റോഡ് സംസ്ഥാന പാത നിലവാരത്തിൽ പണിയാൻ ബഡ്ജറ്റിൽ തുക വകയിരുത്തൻ ശ്രമിക്കുമെന്നും എം.എൽ.എ പറഞ്ഞു. കുടയത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളീധരൻ, പഞ്ചായത്തംഗങ്ങളായ ഫ്രാൻസീസ് പടിഞ്ഞാറേടത്ത്, തോമസ് കുന്നേമുറി, മുൻ വൈസ് പ്രസിഡന്റ് സാബു തെങ്ങുംപ്പിള്ളി, തോമസ് മൈലാടൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |