ഇടുക്കി: കുഞ്ചിത്തണ്ണിയിൽ സർക്കാർ ഭൂമി ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് കയ്യേറിയതിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിന് മുൻ താലൂക്ക് സർവെയർ അഫ്സൽ ബി.യെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൈയേറ്റം സംബന്ധിച്ച് തെറ്റായതും പരസ്പര വിരുദ്ധവുമായ റിപ്പോർട്ട് സമർപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം സംബന്ധിച്ച് 2025 ഡിസംബർ അഞ്ചിന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പട്ടയ ഭൂമിയിലാണ് നിർമ്മിക്കുന്നതെന്നാണ് സർവെയർ റിപ്പോർട്ട് നൽകിയിരുന്നത് . എന്നാൽ കഴിഞ്ഞ ഫെബ്രുവരി 23ന് സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് നിർമ്മാണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സർക്കാർ ഭൂമി കൈയേറ്റം മറച്ചു വയ്ക്കുന്ന തരത്തിൽ ഇങ്ങനെ ബോധപൂർവ്വം പരസ്പര വിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കി നൽകിയതിന്റെ പേരിലാണ് സർവേ ഡയറക്ടറുടെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |