മൂന്നാർ: മൂന്നാറിൽ ക്ഷാമബത്തയുടെ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. മൂന്നാർ ആർ.സി ചർച്ച് ഓഡിറ്റോറിയത്തിൽ മോഹൻരാജിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. തോട്ടം മേഖലയിൽ 1975 മുതൽ 2026 വരെയുള്ള കഴിഞ്ഞ 50 വർഷത്തിനിടെ ക്ഷാമബത്തയിലുണ്ടായ വർദ്ധനവ് വെറും 0.01 പൈസ മാത്രമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കമാൽ പാഷ യോഗം ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് പ്ലാന്റേഷൻ ഡ്രൈവേഴ്സ് അസോസിയേഷൻ, ക്ഷാമബത്ത പോരാട്ട സമിതി നേതാക്കളായ കരീം, രാമർ, പളനിസാമി, ഷണ്മുഖനാഥൻ എന്നിവരായിരുന്നു സംഘാടകർ. തോട്ടം മേഖലയിലെ നിരവധി തൊഴിലാളികളും ഡ്രൈവർമാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |