SignIn
Kerala Kaumudi Online
Saturday, 10 October 2026 12.54 AM IST

വയോജന സംഗമം നടത്തി

കോലാനി : നടുക്കണ്ടം കെ.എസ്. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിൽ വയോജന ദിനാചരണത്തോടനുബന്ധിച്ച് വയോജനസംഗമം നടത്തി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി വി.വി. ഷാജി ഉദ്ഘാടനം ചെയ്തു. കെ.എൻ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. 'വയോജന സംരക്ഷണനിയമം' എന്ന വിഷയത്തെ അധികരിച്ച് സാമൂഹ്യനീതി വകുപ്പ് ട്രെയിനർ അനസ് തൈപ്പറമ്പിൽ ക്ലാസ്സ് എടുത്തു. സംഗമത്തിൽ പങ്കെടുത്തവരിലെ ഏറ്റവും മുതിർന്നവരായ ഡോ. പി.ആർ. ചന്ദ്രശേഖരപിള്ള, മേരി ജോസ് എന്നിവരെ ആദരിച്ചു. കെ.എൻ. ഗോപിനാഥൻ ചെയർമാനും കെ. രാമചന്ദ്രൻപിള്ള കൺവീനറും ആയി വയോജനവേദി രൂപീകരിച്ചു. എ.എൻ. ചന്ദ്രബാബു, ആശാ സിനോജ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL