SignIn
Kerala Kaumudi Online
Saturday, 10 October 2026 12.54 AM IST

കുട്ടികളുടെ കലാവാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കണം: അപ്പു ജോൺ ജോസഫ്

തൊടുപുഴ: കലയില്ലാത്ത ഭൂമി ഒന്നുമല്ലെന്നും കുട്ടികളിലെ നൈസർഗികമായ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് പറഞ്ഞു. സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിൽ പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിക്കുന്ന സർഗധ്വനി- 2026 കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിന് കലോത്സവങ്ങൾ അനിവാര്യമാണ്. സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം പകരാനും അവരുടെ സ്വഭാവരൂപീകരണത്തിനും ആത്മവിശ്വാസം വളർത്താനും കലാപരിപാടികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.കെ.എസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും അൽ- അസ്ഹർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലുമായ നൗഷാദ് കാസിം സ്വാഗതം പറഞ്ഞു. അൽ- അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ, അൽ- അസ്ഹർ പബ്ലിക് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ അരുൺ ഗോപാൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL