പീരുമേട്: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 11ന് ഏലപ്പാറ ഗവ. യുപി സ്‌കൂളിൽ സൗജന്യമെഗാ മെഡിക്കൽ ക്യാമ്പ് ഒൻപതര മുതൽ മൂന്നര വരെ ക്യാമ്പ് സംഘടിപ്പിക്കും. കോട്ടയം മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം, കോട്ടയം ഗവൺമെന്റ് ഡെന്ററൽ കോളേജ് എന്നിവയുടെ സഹകരത്തോടെയാണ് ക്യാമ്പ്.ക്യാൻസർ പരിശോധനകൾക്ക് പുറമെ ദന്തചികിത്സ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിൻ, ഫിസിയോതെറാപ്പി തുടങ്ങിയ വിദഗ്ദ്ധ വിഭാഗങ്ങളുടെ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുംഫോൺ. 9446059552 ബന്ധപ്പെടാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |