
അടിമാലി: കുളത്രക്കുഴി ജംഗ്ഷനിലെ അശാസ്ത്രീയ കയറ്റം വീണ്ടും ചർച്ചയാകുന്നു.അടിമാലി:രാജാക്കാട്–കല്ലാർകുട്ടി റോഡിൽ ത്തുന്നതിനിടെ ആക്സിൽ തകരാറിലായ കെ.എസ്ആർടിസി ബസ് റോഡിൽ കുടുങ്ങി കോതമംഗലം ഡിപ്പോയിൽനിന്ന് എറണാകുളം–പൂപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ കുളത്രക്കുഴി ജംഗ്ഷനിലെ കയറ്റത്തിൽ കുടുങ്ങിയത്.കോതമംഗലം ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് ബസിന്റെ ആക്സിലിന് തകരാർ സംഭവിച്ചത്. ബസ് റോഡിൽ കുടുങ്ങിയതോടെ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാൻ കഴിഞ്ഞത്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പൊന്മുടി ഡാം വഴിയാണ് കടന്നുപോയത്. ഇതോടെ രാജാക്കാട്–അടിമാലി ഭാഗത്തേക്കുള്ള ഗതാഗതത്തിനും നേരിയ തടസ്സമുണ്ടായിതുടർന്ന് ടിപ്പറിന്റെ സഹായത്തോടെ ബസ് വലിച്ചുനീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |