രാജാക്കാട്: ജില്ലയിലെ ഭൂവിഷയങ്ങളും ഇ എസ് എ പോലുള്ള വിഷയങ്ങളും ഉന്നയിച്ച് സി.പി.എം നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജില്ലാ ഹർത്താലിനെതിരെ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പത്ത് വർഷം തുടച്ചയായി ഭരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരും 5 വർഷം മന്ത്രിയും 5 വർഷം എംഎൽഎ യുമായിരുന്ന എം.എം മണിയും ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെ അനാവശ്യ ഓർഡിനൻസുകൾ ഇറക്കി കുടിയേറ്റ കർഷകരെ ദുരിതത്തിലാക്കിയിട്ട് ഭരണം മാറി 5 മാസം പോലും തികയാത്ത ഒരു സർക്കാരിനെതിരെ പ്രതിഷേധിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന
ഹർത്താൽ നടത്തുന്നതിനെതിരെയാണ് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |