
പറശ്ശിനിക്കടവ്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ടുബാക്കോ സെസഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോഷി ജോർജിന്റെ അദ്ധ്യക്ഷതയിൽ എം.വി.ആർ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു.
തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി. ഷാജി ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എം.എസ്. അമീന സ്വാഗതം പറഞ്ഞു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ്, ഡോ. ജയസ്മിത, ടുബാക്കോ സെഷൻ സെന്റർ കോ ഓർഡിനേറ്റർ ഡോ. സിദ്ധിൻ കെ. കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾ പുകയില വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |