SignIn
Kerala Kaumudi Online
Saturday, 20 June 2026 2.41 AM IST

പൂകൃഷിക്കും പച്ചക്കറി കൃഷിക്കും വിത്തിട്ടു

flower
അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി നടീൽ ഉദ്ഘാടനം നിർവഹിക്കുന്നു.

കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ എസ്.ഡി.എസും പൂകൃഷിക്കും പച്ചക്കറി കൃഷിക്കും വിത്തിട്ടു. രാവണേശ്വരം കുന്നുപാറയിലെ അഞ്ചാം വാർഡിലെ കൃഷി സ്ഥലത്ത് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി നടീൽ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് പ്രസിഡന്റ് കെ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുമതി, ബ്ലോക്ക് കോഡിനേറ്റർ എ. രജനി, അഗ്രി സി.ആർ.പി ശ്രുതി, എസ്.ടി ആനിമേറ്റർ ശരണ്യ ശശി, ധന്യ എന്നിവർ സംസാരിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.വി സുകുമാരൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും സംബന്ധിച്ചു. പൂ കൃഷി കൂടാതെ പച്ചക്കറി കൃഷി നടത്തുന്നതിനും പ്രവർത്തകർ തയ്യാറെടുത്ത് വരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FLOWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL