SignIn
Kerala Kaumudi Online
Thursday, 02 July 2026 5.14 AM IST

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

plastic
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകളും പേപ്പർ കപ്പുകളും പിടിച്ചെടുത്തു. 30,000 രൂപ പിഴയും ചുമത്തി. കൂടാളി കുംഭത്തെ ഹൈടെക് ഹോം ബസാർ, ഏച്ചൂരിലെ രാജൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തത്. കണ്ണൂരിലെ ഷമീൽ ട്രേഡേഴ്‌സിൽ നിന്നും നിരോധിത ഒറ്റത്തവണ ഉപയോഗവസ്തുക്കളുമായി എത്തിയ വാഹനത്തിൽ നിന്നും 15 കിലോ നിരോധിത ക്യാരി ബാഗുകളും 3700 വ്യാജ ബയോപേപ്പർ കപ്പുകളും പിടിച്ചെടുത്തു. മൂന്നുകേസുകളിലുമായാണ് 30,000 രൂപ പിഴ ചുമത്തിയത്. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, വി.പി. നിവേദ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സഫ്രീനാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PLASTIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL