
ഇരിട്ടി: വിളമന ഗവ.എൽപി സ്‌കൂളിൽ ലയൺസ് സേവന വാര പരിപാടികളുടെ ഭാഗമായി ഇരിട്ടി ലയൺസ് സി സി ടി.വി ക്യാമറ സ്ഥാപിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലയൺസ് റോയൽ പ്രസിഡന്റ് വി.എസ്.ജയൻ അദ്ധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.വിനോദ് കുമാർ, വൈസ് പ്രസിഡന്റ് പി.എൻ.ജെസ്സി, പ്രധാനാദ്ധ്യാപിക ഷീല തോമസ്, ലയൺസ് ഡിസ്റ്റിക് ക്യാബിനറ്റ് അംഗങ്ങളായ ഡോ.ജി.ശിവരാമകൃഷ്ണൻ, എ.കെ.ഹസ്സൻ, പി.ടി.എ പ്രസിഡന്റ് എൻ.എം.സുധീഷ്, സ്റ്റാഫ് സെക്രട്ടറി പി.കെ.നൗഷാദ്, ഇ.ഷാജി ബിപിൻ വിജയൻ എന്നിവർ പ്രസംഗിച്ചു.സ്‌കൂളിലെ രണ്ട് കംപ്യൂട്ടറും സൗജന്യമായി സർവീസ് ചെയ്യാമെന്നും ലയൺസ് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |