
കണിച്ചാർ :ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാപക്ഷാചരണത്തിന്റെ സമാപനവും ഐ.വി.ദാസ് അനുസ്മരണവും മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ പി. എ.സജി ഉദ്ഘാടനം ചെയ്തു.
അനുവായനശാല പ്രസിഡന്റ് ഒ.എ.ജോബ് അദ്ധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ച റോസ്മിൻ റോജി, ഷാരോൺ ജോസഫ്, ആദി കൃഷ്ണ ബിജു, ഡോൺ ഷിബു, ആഷ്ലിൻ രജീഷ്, ഷെൽമി ജോസഫ്, എന്നിവർക്കുള്ള സമ്മാനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ.ബഷീർ കൈമാറി.ജോമിലി ഷിജു, എ.ബി.ദിലീപ് എന്നിവർ സംഗീതപരിപാടി അവതരിപ്പിച്ചു. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, പി.വി.സെബാസ്റ്റ്യൻ, പി.കെ.സജി, ഇ.കെ.ഷിജു, മല്ലിക പൗലോസ്, പ്രമീള സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |