
തൃക്കരിപ്പൂർ:ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് തിരിച്ചെത്തിയവർക്കായി തൃക്കരിപ്പൂർ ഐ.യു.എം.എൽ ഹജ്ജ് സെല്ലും ആൾ ഇന്ത്യാ ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സും സംയുക്തമായി ഹാജീസ് സംഗമം നടത്തി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് സെൽ ചെയർമാൻ പി.പി.റഷീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം.കുഞ്ഞി ആമുഖഭാഷണം നടത്തി. ജില്ലാ ഹജ്ജ് ട്രയിനർ അമാനുള്ള കാസർകോട് മുഖ്യതിഥിയായി. ബീരീച്ചേരി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ നാസർ അസ്നവി സന്ദേശ പ്രഭാഷണം നടത്തി. ഷാർജ കെ.എം.സി സി വൈസ് പ്രസിഡന്റ് ജമാൽബൈത്താൻ, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട്, വൈസ് പ്രസിഡന്റ് എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, എസ്. കുഞ്ഞഹമ്മദ്,ജനറൽ സെക്രട്ടറി വി.വി.അബ്ദുള്ള,, വി.കെ.ബാവ, എം.എ.സി. കുഞ്ഞബ്ദുള്ള, ടി.പി. അഹമ്മദ് ഹാജി, എൻ.എ.മുനീർ, സഫർ മെട്ടമ്മൽ, ഒ.ടി.അഹമ്മദ് ഹാജി, സി.ടി.അബ്ദുൾ വാജിദ്, പി.കെ.എം കുട്ടി, പി.എം.എച്ച . അബൂബക്കർ, എം.ഇബ്രാഹിം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |