കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ളോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 10ന് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30 മുതൽ നടക്കും. പ്ളസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ.ടി.ഐ, എൻജിനിയറിംഗ് തുടങ്ങിയ യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും മൂന്ന് ബയോഡാറ്റായും ആധാർ കാർഡുമായി രാവിലെ 10.30ന് മുമ്പ് നേരിട്ടെത്തണം. ഫോൺ: 8304852968, 8281359930.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |