കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഓപറേഷൻ പാർപ്പിടം എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.
കണ്ണൂർ കോർപറേഷനിൽ രാവിലെ പത്തു മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. കോർപറേഷൻ എൻജിനീയറിംഗ്, റവന്യു വിഭാഗങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. നഗരത്തിലെ വിവിധ കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട വിജിലൻസ് സംഘം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. വിവിധ ഫയലുകൾ പരിശോധിച്ച സംഘം കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി.
പദ്ധതി നിർവഹണത്തിലടക്കം കണ്ണൂർ കോർപറേഷൻ എൻജിനീയറിംഗ് വിഭാഗത്തിനെതിരെ വ്യാപക പരാതിയാണ് ഉയർന്നുവരുന്നത്. നിസാര കാരണം പറഞ്ഞ് ഫയലുകൾ വൈകിപ്പിക്കുന്നതിനെതിരെ കൗൺസിലർമാരും കരാറുകാരും എൻജിനീയറിംഗ് വിഭാഗത്തിനെതിരെ നിരന്തരമായി പരാതി ഉന്നയിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |