SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

എൻ.ജി.ഒ അസോ. കൺവെൻഷൻ

ngo
എൻ.ജി.ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: മുൻ സർക്കാരിന്റെ കാലത്ത് റദ്ദ് ചെയ്ത എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കാൻ കേരള
എൻ.ജി.ഒ അസോസിയേഷൻ പ്രതിജ്ഞാ ബദ്ധമാണെന്നും പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിൽ സംഘടന മുൻപന്തിയിൽ നില്ക്കുമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്
കെ.വി മഹേഷ് പറഞ്ഞു. അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് ഇരിവേരി, സംസ്ഥാന കമ്മിറ്റി അംഗം ജെന്നിഫർ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി വിനോദ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.വി പ്രകാശ് ബാബു, കെ.പി.സി ഹാരിസ്, സംസ്ഥാന കൗൺസിൽ അംഗം പി.ആർ ലാൽജിത്ത്, ബ്രാഞ്ച് സെക്രട്ടറി വി.പി അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL