SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

തായമ്പക മഹോത്സവം ഒന്ന് മുതൽ

chenda
തായമ്പക മഹോത്സവം

പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന നാലാമത് തായമ്പക മഹോത്സവം ആഗസ്റ്റ് ഒന്ന് മുതൽ ഒൻപത് വരെ നമ്പ്യാത്രക്കൊവ്വൽ ശിവ ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദഭാരതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1ന് വൈകീട്ട് 6.30ന് കലാമണ്ഡലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി പി.എൽ ഷൈജു വിശിഷ്ടാതിഥിയായിരിക്കും. എല്ലാ ദിവസവും വൈകീട്ട് 7ന് പരിപാടി ആരംഭിക്കും. ആദ്യ ദിവസമായ ശനിയാഴ്ച ജയൻ തിരുവില്വാമല - കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഡബിൾ തായമ്പക. 9ന് സമാപന ദിവസം ചെറുതാഴം ചന്ദ്രൻ - ചെറുതാഴം വിഷ്ണു രാജ് - കാഞ്ഞിരങ്ങാട് അരുൺരാജ് എന്നിവരുടെ ട്രിപ്പിൾ തായമ്പക. വാർത്താ സമ്മേളനത്തിൽ ടി.എം ജയകൃഷ്ണൻ, ചെറുതാഴം ചന്ദ്രൻ, കെ.എൻ. വിജയകുമാരൻ, എ. രഞ്ജിത് കുമാർ, ഡോ. അസീം എന്നിവരും സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHENDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL