
ഇരിട്ടി:വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്തസംഘം അടുത്ത മാസം ആറളം ഫാം സന്ദർശിക്കും. വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ അഡ്വ. സണ്ണി ജോസഫ്, എസ്.സി/എസ്.ടി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെഎ തുളസി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ.എന്നിവരാണ് ആറളം ഫാം സന്ദർശിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിൽ വനം വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ കൂടിയ മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ആറളം ഫാമിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാനും മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗം വിലയിരുത്താനും യോഗം നിർദ്ദേശം നൽകി. യോഗത്തിൽ മന്ത്രിമാരായ ഷിബു ബേബിജോൺ, അഡ്വ.സണ്ണി ജോസഫ്, കെ.എ. തുളസി, വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത്, എസ്.സി/എസ്.ടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടും കണ്ണൂർ ജില്ലാ കളക്ടർ പി വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, ഡി.എം ഡെപ്യൂട്ടി കളക്ടർ പ്രാൺസിംഗ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴിയും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |