SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

പെരിയയിൽ എയിംസിന് 274.69 ഏക്കർ ഭൂമി അനുയോജ്യം സംസ്ഥാന സർക്കാരിന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

arjun-pandyan

കാസർകോട്: എയിംസ് സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷനിൽ പെട്ട ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കി കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ചാണ് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കിയത്.

നിർദ്ദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്രമാനദണ്ഡം കൃത്യമായി പാലിക്കുന്നതാണ് ഭൂമിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു.അനുയോജ്യമായ സ്ഥലത്ത് 200 ഏക്കർ ഭൂമി, റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് എയിംസ് സ്ഥാപിക്കാനുള്ള മാനദണ്ഡമായി പറഞ്ഞിട്ടുള്ളത്.

മുൻപ് കേന്ദ്ര സർവ്വകലാശാലയ്ക്കായി വിട്ടുനൽകിയ മാതൃകയിൽ ചട്ടങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പ് വഴി ഭൂമി എയിംസിന് ലഭ്യമാക്കാൻ സാധിക്കും. നിലവിൽ ഇവിടെ ജോലി ചെയ്യുന്ന 28 ദിവസവേതന തൊഴിലാളികൾക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനൻസ് തുടങ്ങിയ അനുബന്ധ മേഖലകളിൽ പുനരധിവാസം ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്.

ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി.രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ഹൊസ്ദുർഗ് തഹസിൽദാർ കെ.രമേശൻ, പെരിയ വില്ലേജ് ഓഫീസർ മധു, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്പ്, പി.സി.കെ യൂണിറ്റ് മാനേജർ സജീവ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തിയത്.

മാനദണ്ഡങ്ങൾക്കപ്പുറം യോഗ്യത

പുല്ലൂർ-പെരിയ പഞ്ചായത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 274.69 ഏക്കർ സർക്കാർ

ദേശീയപാത 66ന്റെ സാമീപ്യം

മികച്ച പ്രാദേശിക-അന്തർസംസ്ഥാന യാത്രാസൗകര്യം

 കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകൾ,​ മംഗളൂരു, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ.

 മൂന്നാംകടവ് പുഴ പ്രധാന ജലസ്രോതസ്

മയിലാട്ടി പവർ സ്റ്റേഷൻ, മാവുങ്കാൽ സബ്സ്റ്റേഷൻ എന്നിവ വഴി തടസ്സമില്ലാത്ത വൈദ്യുതി

കേരള കേന്ദ്ര സർവ്വകലാശാല കാമ്പസ്, ഐ.സി.എ.ആർ - സി.പി.സി.ആർ.ഐ, എച്ച്.എ.എൽ എന്നിവയുമായി ചേർന്ന് മെഡിക്കൽ വിദ്യാഭ്യാസം, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസസ് മേഖലകളിൽ മികച്ച ഗവേഷണ അന്തരീക്ഷം ഉറപ്പാക്കാം.

സർവ്വകലാശാല ഹെലിപാഡ് അടിയന്തര എയർ ആംബുലൻസ് സൗകര്യങ്ങൾക്കും പ്രയോജനപ്പെടും.

അതിർത്തിയ്ക്കപ്പുറമുള്ള ദക്ഷിണ കന്നഡ,​കുടക് ജില്ലകളിലെ ജനങ്ങൾക്കും പ്രയോജനപ്പെടും

ദുരിതബാധിതരുടെ കണ്ണീരൊപ്പാം

ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എൻവയോൺമെന്റൽ മെഡിസിൻ, ദീർഘകാല ഫോളോ-അപ്പ് എന്നിവയ്ക്ക് വലിയ തോതിൽ പ്രയോജനപ്പെടും.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AIIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL