SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പരിശോധന

enforcement-
എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി

തളിപ്പറമ്പ്: 'ഓപ്പറേഷൻ ക്ലീൻ സ്വീപ് ' പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരം, ചിന്മയ വിദ്യാലയം, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്ക്വാഡ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധനയിൽ മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ചിന്മയ വിദ്യാലയത്തിന് 5,000 രൂപ പിഴ ചുമത്തി.
മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ തൊട്ടടുത്തുള്ള സ്ഥാപനങ്ങളും വഴി യാത്രക്കാരും മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. ഇവ അടിയന്തരമായി നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ സ്‌ക്വാഡ് ലീഡർ പി.പി അഷ്‌റഫ്‌, സ്ക്വാഡ് അംഗം എം. ജിഷ്ണുരാജ്, സി.കെ ദിബിൽ, മുൻസിപ്പാലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.പി പ്രീഷ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ENFORCEMENT DIRECTORATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL