
കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സി.പി.എം പയ്യന്നൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത് വൻ ജനാവലി. പാർട്ടിയുടെ സംഘടന ശക്തി നേരിട്ട് ചലിപ്പിച്ച് പ്രവർത്തകരെ സജ്ജരാക്കാൻ വേണ്ടി പിണറായി വിജയൻ തന്നെ ഇറങ്ങിയ മാത്തിലിലും പയ്യന്നൂർ ടൗണിലും ശക്തി വിളിച്ചോതുന്നതായി.
തുടർച്ചയായി എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആപത്താകുമെന്ന് ചിലർ പ്രചരിപ്പിച്ചു.ചിലർ അത് വിശ്വസിച്ചുവെന്നും പ്രതിപക്ഷ നേതാവ് രണ്ടിടത്തെയും പ്രസംഗത്തിൽ പറഞ്ഞു. ഇടതുവിരോധത്തിൽ
ചില വലതുപക്ഷ മാദ്ധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. പ്രതിപക്ഷവും വലതുപക്ഷ മാദ്ധ്യമങ്ങളും സംഘടിതമായ നീക്കം നടത്തി. ഏത് എതിർ പ്രചാര വേല വന്നാലും എൽ.ഡി.എഫിന് പിടിച്ചുനിൽക്കാൻ കഴിയുന്ന മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് പയ്യന്നൂർ. മണ്ഡലം രൂപം കൊണ്ടതിന് ശേഷം വിജയിച്ചു വന്നത് സി പി.എം സ്ഥാനാർത്ഥികളാണ്. മത്സരിച്ചവർ എല്ലാം നല്ല വിജയമാണ് നേടിയതെന്നും പയ്യന്നൂരിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. .
മുഖ്യമന്ത്രിയുടെ ആളുകൾ ലഹരി കടത്തുകാരായി
യു.ഡി.എഫ് സർക്കാരിനെതിരെയും യോഗത്തിൽ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. സർക്കാർ വർഗീയതയ്ക്ക് മുന്നിൽ മുട്ടുകുത്തി. തൂഫാൻ നടപ്പിലാക്കുന്നത് നല്ല കാര്യമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ആളുകൾ വരെ ലഹരി കടത്തുകയാണെന്നും പിണറായി ആരോപിച്ചു.മലപ്പുറത്ത് വച്ച് ഒരാളെ പൊലീസ് പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്ന് അയാൾ പറയുന്നു. കാസർകോട് വച്ച് ഇയാളെ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് ലഭിച്ചു. ഇയാളെ പിടികൂടിയതോടെ കേസിന്റെ മട്ട് മാറി. ഇയാളുടെ ഫോൺ പരിശോധിക്കരുത് എന്ന നിർദ്ദേശം മുകളിൽ നിന്ന് വന്നു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട എന്നും മുകളിൽ നിന്ന് നിർദ്ദേശം വന്നു. ഇതാണ് ഇന്ന് കേരളത്തിൽ നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |