
കണ്ണൂർ:2025 മാർച്ച് എട്ടിന് മാങ്ങാടുണ്ടായ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ കോഫി ഹൗസ് തളിപ്പറമ്പ് ബ്രാഞ്ചിലെ ജീവനക്കാരൻ എം.വി.അമലിന്റെ കുടുംബത്തിനുള്ള ആനുകൂല്യങ്ങൾ കൈമാറി.ധർമ്മശാല ഇന്ത്യൻ കോഫി ഹൗസിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ അമലിന്റെ അച്ഛൻ മോഹനന് ഗ്രാറ്റുവിറ്റി, എസ്.എൽ.ഐ , ജി.ഐ.എസ് തുടങ്ങിയ വിവിധ പദ്ധതികളുടെ ഭാഗമായി 27 ലക്ഷം രൂപയുടെ മരണാനന്തര സഹായമാണ് കൈമാറിയത്. സി.വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ കെ.ടി.അജയൻ, ടി.വി.പ്രശാന്തൻ , സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുരേഷ്, ഇന്ത്യൻ കോഫി ഹൗസ് തളിപ്പറമ്പ് ബ്രാഞ്ച് മാനേജർ സുരേഷ് പയ്യൻ വീട്ടിൽ, രവി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി വി.കെ.ശശിധരൻ സ്വാഗതവും എൽ.ടി ഷാജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |