കൊല്ലം: കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന 2026ലെ അവാർഡുകൾക്ക് അപേക്ഷിക്കാം. സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷകൻ (ഒരുലക്ഷം), മികച്ച ഡയറി ഫാം വാണിജ്യാടിസ്ഥാനത്തിൽ (ഒരുലക്ഷം), മികച്ച സമ്മിശ്ര കർഷകൻ (ഒരുലക്ഷം), മികച്ച പൗൾട്രി കർഷകൻ (50000), മികച്ച യുവ കർഷകൻ (50000), മികച്ച കർഷക/സംരംഭക (50000) എന്നീ വിഭാഗങ്ങളിലും ജില്ലതലത്തിൽ മികച്ച ക്ഷീരകർഷകൻ (20000), മികച്ച സമ്മിശ്ര കർഷകൻ (10000) എന്നീ വിഭാഗങ്ങളിലുമാണ് അവാർഡുകൾ നൽകുന്നത്. അപേക്ഷകൾ അതത് മൃഗാശുപത്രികളിൽ 22നകം ലഭ്യമാക്കണം. ഫോൺ: 0474 2793464.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |