
തലശ്ശേരി: മഹാത്മാ സാംസ്‌കാരിക സംഗമവേദി കുടുംബസംഗമവും ചലച്ചിത്രശിബിരവും 4ന് പാരിസ് പ്രസിഡൻസിയിൽ നടക്കും. രാവിലെ 10ന് പ്രശസ്ത ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് നടക്കുന്ന ചലച്ചിത്ര ശിബിരത്തിൽ നടൻ ശ്രീനിവാസൻ അനുസ്മരണവും എസ്.ജാനകി ഗാനാർച്ചനയും ജനകീയ സിനിമാപഠനവും നടക്കും. പൊന്ന്യം ചന്ദ്രൻ അനുസ്മരണം നടത്തും. ചൂട്ട് സിനിമയുടെ ശിൽപി കെ.വി.എ.പ്രസാദ് പഠനശിബിരം നയിക്കും. വിദ്യാഭ്യാസ കലാസാംസ്‌കാരിക രംഗത്ത് മൂന്ന് ദശാബ്ദങ്ങൾ നിറഞ്ഞുനിന്നിരുന്ന മഹാത്മാആർട്സ് ആന്റ് സയൻസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികളും സ്റ്റാഫും കൈ കോർത്ത് രൂപീകരിച്ച സംഘടനയാണ് മഹാത്മാ സാംസ്‌കാരിക സംഗമ വേദി. വാർത്താസമ്മേളനത്തിൽ എം.പി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ രവീന്ദ്രൻ കണ്ടോത്ത്, കെ.ചന്ദ്രബാബു, പി.സി.എച്ച് .ശശിധരൻ , പി.പത്മനാഭൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |