
കണിച്ചാർ : എം.എൽ.എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കണിച്ചാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഞാണക്കര - കണ്ടൻ റോഡ് ഉദ്ഘാടനം വൈദ്യുതവകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് നിർവഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ത്രേസ്യ പോൾ അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്തിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് പ്രധാന റോഡുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടന്നു. നാട്ടുകാരുടെ ദീർഘകാലത്തെ യാത്രാദുരിതത്തിനാണ് റോഡ് യാഥാർത്ഥ്യമായതോടെ പരിഹാരമായത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ ബിനോയ് ജോർജ്,ലാലി ജോസ്, സിന്ധു ചിറ്റേരി, ജിൽസൺ മാത്യു,ജിബിൻ ജെയ്സൺ, ബിന്ദു ജിമ്മി, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |