
തലശേരി: പൊന്ന്യം വെസ്റ്റ് ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നൂറേ ഹിറ മിലാദ് ഫെസ്റ്റിന് ഇന്ന് രാത്രി 7.30ന് തുടക്കമാകും. മഹല്ല് ഖാളി ഇബ്രാഹിം ബാഖഫി ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 7.30 ന് ഇ.പി.അബുബക്കർ ഖാസിമി പത്തനാപുരവും 3ന് രാത്രി 7.30ന് ഹനീഫ് നിസാമി കാസർകോടും പ്രഭാഷണം നടത്തും. ലഹരി വിപത്തിനെതിരെ 4ന് രാത്രി നാദാപുരം എ.എസ്.ഐ, രംഗീഷ് കടവത്ത് പ്രഭാഷണം നടത്തും. 5ന് രാത്രി ലോക പ്രശസ്ത പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും. സമാപന ദിവസമായ 6ന് രാവിലെ 8ന് നബിദിന ഘോഷയാത്രയും മദ്രസാ വിദ്യാർത്ഥികളുടെ സാഹിത്യ മത്സരങ്ങളും നടത്തും. വാർത്താസമ്മേളനത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളായ യൂസഫ് ഹാജി, ഇബ്രാഹിം കുട്ടി, ഇബ്രാഹിം ബാഖഫി, മുഹമ്മദ് ഷാജിർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |