SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

പൈവളിഗെ രക്തസാക്ഷി അനുസ്മരണം

cpm

പൈവളിഗെ. ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ നൽകിയ പെെവളിഗെയിലെ രക്തസാക്ഷികളായ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പഷെട്ടി സഹോദരങ്ങളുടെ സ്‌മരണ പുതുക്കി. 68-ാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.എമ്മിന്റെ നേതൃത്വത്തിൽ വൈകിട്ട്‌ പൈവളിഗെ ട‍ൗണിൽ നടന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ഏരിയാസെക്രട്ടറി സിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗം കെ.ആർ.ജയാനന്ദ, ജില്ലാകമ്മിറ്റി അംഗം സി എ.സുബൈർ, ബേബി ഷെട്ടി എന്നിവർ സംസാരിച്ചു. അബ്‌ദുൾറസാഖ് ചിപ്പാർ സ്വാഗതം പറഞ്ഞു. കായർകട്ടെയിൽനിന്നും ബാൻഡ്‌ മേളങ്ങളുടെ അകന്പടിയോടെ നടന്ന പൊതുപ്രകടനം പൈവളിഗെ ട‍ൗണിൽ സമാപിച്ചു. രാവിലെ ബോളംഗളയിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലുമുണ്ടായി. അനുസ്‌മരണ യോഗത്തിൽ അബ്ദുൾറസാഖ്‌ ചിപ്പാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ജയാനന്ദ, സിജി മാത്യു എന്നിവർ സംസാരിച്ചു. പൈവളിഗെ ലോക്കൽസെക്രട്ടറി എം.ചന്ദ്രനായ്‌ക്‌ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL