
കാഞ്ഞങ്ങാട്: അന്യായമായ സ്ഥലമാറ്റങ്ങൾക്കെതിരെ എഫ്.എസ്.ഐ.ടി.ഒ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു എഫ്.എസ്.ഐ.ടി.ഒ ജില്ലാ പ്രസിഡന്റ് ടി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ കെ.രാഘവൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സുഷമ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ടി.പ്രകാശൻ, പി.കെ.വിനോദ്, എൻ.കെ.ലസിത, വി.ജഗദീഷ് , വി.പവിത്രൻ , രാജീവൻ ഉദിനൂർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.ഹരിദാസ് സ്വാഗതവും മധു കരിമ്പിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |