SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

ബേക്കലിൽ ലഹരി വിരുദ്ധസഭ രൂപീകരിച്ചു

lahari

പാലക്കുന്ന്: ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. ബേക്കൽ ബി.ആർ.സിയിൽ സബ് ഇൻസ്പെക്ടർ റോഷിത്ത് രൂപീകരണം ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മുഹമ്മദലി ടി.കെ.അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രശാന്ത്, എച്ച്.എം.ഫോറം കൺവീനർ വിഷ്ണു നമ്പൂതിരി, കോട്ടിക്കുളം ജി. യു.പി.എസ് ഹെഡ്മാസ്റ്റർ വിനയൻ എന്നിവർ സംസാരിച്ചു. ബി.പി.സി പി.എം.മുഹമ്മദലി സ്വാഗതം പറഞ്ഞു. തുടർന്ന് ലഹരി ചട്ടിപൊട്ടിക്കൽ, ലഹരിക്കെതിരെ കുട്ടികളുടെ ചുണ്ടൊപ്പ് രേഖപെടുത്തൽ എന്നിവയും നടന്നു. ജനിയ (ജി.എച്ച്.എസ്.എസ് ബാര), അക്ഷയ് കുമാർ(ജി.എച്ച്.എസ്.എസ് രാവണേശ്വരം), ചൈതന്യ (ജി.എച്ച്.എസ്.എസ് കല്ല്യോട്ട്), ഖലീൽ അഹമ്മദ് (ഇഖ്ബാൽ ഹൈസ്‌കൂൾ), ഹിമ ഫബീന (ജി.വി.എച്ച്.എസ്.എസ് കുണിയ) എന്നിവരെ ലഹരി വിരുദ്ധ സഭാ ലീഡർമാരായി തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL