SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

ക്ഷീരകർഷക സമ്പർക്ക പരിപാടി

cow

കേളകം:അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജെഫി എം.ജോർജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിജു ചാക്കോ ,സ്ഥിരം സമിതി അദ്ധ്യക്ഷരായ, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, പി.എ.അബ്‌ദുൾ സലാം ,മെമ്പർമാരായ ജോർജുകുട്ടി താന്നിവേലിൽ,ബിനു എടാൻ , ജൂബി ജോസഫ്, ക്ഷീരസംഘം സെക്രട്ടറി സന്തോഷ് ജോസഫ് മണ്ണാർകുളം, സിനിയ തോമസ് എന്നിവർ സംസാരിച്ചു. ക്ഷീര വികസന ഓഫീസർ, കെ.അനുശ്രീ , ഡോണ ജോസ് എന്നിവർ ക്ലാസെടുത്തു.കേളകം പഞ്ചായത്ത് നടപ്പിലാക്കുന്ന പശുഗ്രാമം പദ്ധതിയെ കുറിച്ചും വിശദീകരിച്ചു. ഒരു പശുവിന് 30000രൂപ സബ്സിഡിയാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL