
പേരാവൂർ : കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ എം.പി.പരമേശ്വരൻ അനുസ്‌മരണവും സംസ്ഥാന തലത്തിൽ ശ്രേഷഠ വിദ്യാലയ പുരസ്‌കാരം നേടിയ ചാവശേരി ഗവ.ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ സി.എ. അബ്ദുൾ ഗഫൂറിന് സ്വീകരണവും സംഘടിപ്പിച്ചു. മുഴക്കുന്ന് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന യോഗം ശാസ്‌ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു വി.വി.വത്സല അദ്ധ്യക്ഷത വഹിച്ചു പി.പ്രേമവല്ലി സ്വാഗതം പറഞ്ഞു.പുരസ്കാരം നേടിയ ചാവശ്ശേരി ഗവ. ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ സി.എ.അബ്ദുൾ ഗഫൂറിന് പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.കെ.കുഞ്ഞികൃഷ്ണൻ ഉപഹാരം നൽകി. കെ.വിനീത്, പി. വിജിന , എൻ. സരസിജൻ, ബാബു ജോസഫ്, സനേഷ്, എൻ. സനോജ് എന്നിവർ സംസാരിച്ചു. സി.എ.അബ്‌ദുൾ ഗഫൂർ മറുപടി പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |