
പയ്യന്നൂർ : കണ്ണൂർ ശ്രീഭക്തി സംവർദ്ധിനി യോഗം നിയന്ത്രണത്തിലുള്ള എടാട്ട് തൃക്കൈ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെമുതൽ 13 വരെ അഷ്‌ടബന്ധകലശം നടക്കും. പത്ത് ദിവസം നീണ്ട് നിൽക്കുന്ന കലശത്തിന് പറവൂർ രാകേഷ് തന്ത്രികൾ മുഖ്യ കാർമ്മികത്വം വഹിക്കും. നാളെ വൈകീട്ട് ദീപാരാധനക്ക് ശേഷം ഗുരുപൂജാനന്തരം ആചാര്യവരണം , തുടർന്ന് നന്ദലാല ദജൻസ് കലാവിരുന്ന്. തുടർന്നുള്ള ദിവസങ്ങളിൽ ലളിതാസഹസ്രനാമാർച്ചന , ഭജൻസ് , അക്ഷരശ്ലോക സദസ് , ഗാനമേള , നൃത്തനൃത്ത്യങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും . സമാപന ദിവസം 13ന് ഉച്ചക്ക് 12നും 12.45നും ഇടയിൽ അഷ്ടബന്ധ ലേപനം, തുടർന്ന് ബ്രഹ്മകലശാഭിഷേകം, വിശേഷാൽ പൂജ, ശ്രീഭൂതബലി ആചാര്യ ദക്ഷിണ, തൃക്കൈ അപ്പന് ഒരു ദീപം, ഭജന , കലാസന്ധ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |