SignIn
Kerala Kaumudi Online
Friday, 25 September 2026 4.00 AM IST

ജില്ലാ മൃഗാശുപത്രിയിൽ ജനറേറ്റർ ഉണ്ടായിട്ടും മൊബൈൽ വെട്ടത്തിൽ പരിശോധന

power
കണ്ണൂർ ഗവ. വെറ്ററിനറി ആശുപത്രിയിൽ കണ്ണിനു മുറിവേറ്റതിനെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച പൂച്ചയെ പവർകട്ട് ആയതിനാൽ മൊബൈൽ വെട്ടത്തിൽ ചികിത്സ നൽകുന്നു.

കണ്ണൂർ: ജനറേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടായിട്ടും പവർകട്ട് സമയത്ത് മൊബൈൽ വെട്ടത്തിൽ ജില്ലാ മൃഗാശുപത്രിയിൽ പരിശോധനയും ചികിത്സയും. നഗരമധ്യത്തിൽ സ്റ്റേഡിയം കോംപ്ലക്സിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാണ് പരിശോധന. കാസർകോട് ജില്ലയിൽ നിന്നും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പേരാണ് പൂച്ച, നായ തുടങ്ങി തങ്ങളുടെ ഓമന മൃഗങ്ങളുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചേരുന്നത്. ബുധനാഴ്ച രാത്രി പവർ കട്ട് സമയത്തു പോലും പൂച്ചയും നായയുമായി അഞ്ചുപേർ ചികിത്സയ്ക്കായി എത്തിയിരുന്നു.

ആധുനിക ചികിത്സയുൾപ്പെടെ മികച്ച സൗകര്യങ്ങളുമായി മുമ്പന്തിയിൽ നിൽക്കുന്ന ജില്ല മൃഗാശുപത്രിയിൽ പവർ കട്ട് സമയത്തുണ്ടായത് ഗുരുതര വീഴ്ചയാണ്. മൊബൈൽ വെട്ടത്തിൽ ഇഞ്ചക്ഷൻ, ഡ്രിപ് എന്നിവ കൊടുക്കുന്നതു കാണാമായിരുന്നു.

അധികൃതരുടെ വീഴ്ച
ജനറേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിലവിലുള്ളപ്പോൾ ഉണ്ടായ സംഭവം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയായാണ് കാണുന്നത്. കണ്ണൂർ ജില്ല പഞ്ചായത്ത്. ആശുപത്രിയുടെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നല്ല രീതിയിലുള്ള പിന്തുണയുമായി മുന്നോട്ട് പോകുമ്പോഴാണ് പവർകട്ട് സമയത്ത് ഇത്തരത്തിൽ സംഭവം അരങ്ങേറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, POWERCUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL