SignIn
Kerala Kaumudi Online
Thursday, 29 October 2026 1.28 AM IST

നവംബറിൽ വീണ്ടും വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യത

READ ENGLISH VERSION
c

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചലിൽ നിന്ന് വൈദ്യുതി ലഭിക്കുന്നത് ഈ മാസം 31 വരെമാത്രം. നവംബറിൽ ചൂട് കൂടുകയാണെങ്കിൽ ഉപഭോഗം വർദ്ധിക്കും. അതോടെ നിയന്ത്രണം വേണ്ടിവരും. നവംബറിൽ 600 മെഗാവാട്ടിന്റെ വരെ കുറവുണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഹിമാചലിൽനിന്ന് പീക്ക് സമയം ലഭിക്കുന്നത് 900 മെഗാവാട്ട് വരെയാണ്. യൂണിറ്റിന് 14.50 രൂപയാണ് വില. ഹിമാചലുമായുള്ള കരാർ മേയ് വരെ തുടരാൻ കെ.എസ്.ഇ.ബി സർക്കാറിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. നിലവിലെ 14.50 രൂപ എന്നത് 12-13 രൂപ നിരക്കിൽ വാങ്ങുകയായിരുന്നു ലക്ഷ്യം. ചർച്ചകളും നടന്നിരുന്നു. യൂണിറ്റിന് 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനേ റഗുലേറ്ററി കമ്മിഷൻ അനുമതിയുള്ളൂ. സർക്കാർ അനുമതിയോടെ കരാർ നടപടികളിലേക്ക് കടക്കാനും തുടർന്ന് റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം നേടാനുമാണ് കെ.എസ്.ഇ.ബി കരുക്കൾ നീക്കിയത്.
അതിനിടെ, ഹിമാചലിൽ നിന്ന് യൂണിറ്റിന് 15.50 രൂപ നൽകി നവംബറിൽ വൈദ്യുതി വാങ്ങാൻ രാജസ്ഥാൻ ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ അനുമതി ലഭിച്ചാലും അവിടെനിന്ന് ആവശ്യാനുസരണം വൈദ്യുതി കിട്ടുമെന്ന് ഉറപ്പില്ല.

മഴമാറി, ഉപഭോഗം കൂടുന്നു
മഴ മാറിയതോടെ, വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ചു. ചൊവ്വാഴ്ച പീക്ക് സമയ ഉപഭോഗം 5000 മെഗാവാട്ടിന് അരികെയെത്തി. 4994 ആയിരുന്നു വേണ്ടിവന്നത്. പ്രതിദിന ഉപഭോഗം 91.8747 ദശലക്ഷം യൂണിറ്റായിരുന്നു. ഡാമുകളിലെ ജലനിരപ്പ് നേരിയതോതിൽ ഉയർന്നത് ആശ്വാസമായി. കഴിഞ്ഞയാഴ്ച 61% ആയിരുന്ന ജലനിരപ്പ് നിലവിൽ 64% ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWERCUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA