പാനൂർ: കലാ സംവിധായകനും ശില്പിയും നാടക പ്രവർത്തകനുമായിരുന്ന മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് സംവിധായകനും പ്രഭാഷകനും മാദ്ധ്യമപ്രവർത്തകനുമായ എ. യതീന്ദ്രന് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനിച്ചു. വി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണൻ, മുൻ മന്ത്രി കെ.പി മോഹനൻ, സിനിമ പിന്നണി ഗായിക മധുശ്രീ നാരായണൻ, എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എ.കെ പ്രദീപ്കുമാർ സംഗീത സംവിധായകനും ഗായകനുമായ എ.എം ദീലീപ് കുമാർ, അത്തോൾ വാസു, എ. പ്രദീപൻ പ്രസംഗിച്ചു. എൻ.കെ അബ്ദുള്ള സ്വാഗതവും കൗൺസിലർ റഫീക്ക് വെമ്മക്കൽ നന്ദിയും പറഞ്ഞു.
പ്രതിഭാ ആദരായനം പി.കെ പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികൾക്ക് എം.എൽ.എ ഉപഹാരം നൽകി. നജ്രാൻ കബീറിന്റെ ഇശൽവിരുന്നുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |