SignIn
Kerala Kaumudi Online
Thursday, 01 October 2026 2.14 AM IST

പിണറായിയുടെ പ്രസംഗത്തിനിടെ വൈദ്യുതി നിലച്ചു

pinarayi-vijayan

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. 5 മിനിറ്റോളം കാത്തു നിന്ന ശേഷം അദ്ദേഹം സീറ്റിലേക്ക് മടങ്ങി. വൈദ്യുതി പുനഃസ്ഥാപിച്ചതോടെയാണ് പ്രസംഗം തുടർന്നത്.

കോവളം ഏരിയ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വൈദ്യുതി നിലച്ചത്. പ്രസംഗം തുടർന്നപ്പോൾ 'പകലും ഇപ്പോൾ കട്ടുണ്ട്, അതു കൊണ്ട് കുഴപ്പമില്ല' എന്നായിരുന്നു പ്രതികരണം. 10 വർഷക്കാലം ലോഡ്‌ഷെഡിംഗ് എന്തെന്ന് കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പ് കേടാണ്. ഇതിന് പിന്നിൽ അജണ്ടകളുണ്ട്. വൈദ്യുതി രംഗം കൈകാര്യം ചെയ്യാൻ കെ.എസ്.ഇ.ബിക്ക് കഴിയില്ലെന്ന പ്രതീതി സൃഷ്ടിച്ച് സ്വകാര്യ മേഖലയെ കൊണ്ടുവരാനാണ് ശ്രമം. ഇതിനായി വൈദ്യുതി ബോർഡിനെ തകർക്കണം. ധവളപത്രത്തിലും നയ പ്രഖ്യാപനത്തിലും ബഡ്ജറ്റിലും പറഞ്ഞിട്ടുള്ളത് ഇതാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA