ചിറക്കൽ: അഴീക്കോട് മണ്ഡലത്തിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്നിൽ നിർമ്മിക്കുന്ന ബഡ്സ് സ്കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലോൻ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. മുസ്തഫ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോളി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. നിതീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോടേൽ മോഹനൻ, കെ.പി സാജിത, വാർഡ് മെമ്പർ അസിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിലോഫർ, ബിന്ദു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബഡ്സ് സ്കൂൾ നിർമ്മിക്കാൻ കെ.വി സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |