SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

എസ്.ഡി.പി.ഐ പ്രവർത്തകനു നേരെ വധശ്രമം: ഒന്നാംപ്രതിക്ക് തടവും പിഴയും

court
കോടതി

തലശ്ശേരി: സുഹൃത്തിനോടൊപ്പം ബൈക്കിൽ തലശ്ശേരിയിലേക്ക് പോവുകയായിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകനെ രാഷ്ട്രീയ വിരോധം കാരണം സി.പി.എം പ്രവർത്തകർ വഴിയിൽ തടഞ്ഞ് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഒന്നാം പ്രതിയെ മൂന്ന് വർഷം തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴ അടക്കാനും മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയച്ചു. അക്രമത്തിൽ സാരമായി പരിക്കേറ്റ എടക്കാട് അയാറത്ത് പാലത്തിനടുത്ത ബത്തയിൽ പി.ബി ബഷീറിന്റെ (37) പരാതിയിലാണ് പൊലീസ് കേസ്.

മുഴപ്പിലങ്ങാട് എ.കെ.ജി റോഡിൽ ശാന്ത നിലയത്തിൽ കെ.വി രാഹുൽ എന്ന സന്തോഷ് ബാബുവിനെ (30) യാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി നജ്മ മൻസിലിൽ സജീറി (38) നെയാണ് വിട്ടയച്ചത്.

2016 മേയ് 16ന് രാത്രി എട്ടര മണിയോടെ എടക്കാട് ഏറുമാടം ഹോട്ടലിന് അടുത്താണ് കേസിനാസ്പദമായ സംഭവം. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരായ പ്രദീപൻ കണ്ണിപ്പൊയിൽ, പ്രകാശൻ പടന്നയിൽ, കെ.വി പ്രമോദൻ, ടി. രമേശൻ ഡോ. ബഷീർ മുഹമ്മദ്, സൈന്റിഫിക് ബീന സാജൻ, വില്ലേജ് ഓഫീസർ രഞ്ജിത്ത് ലക്ഷ്മണൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വക്കറ്റ് രേഷ്മയും രണ്ടാം പ്രതി സജീറിനു വേണ്ടി അഡ്വക്കറ്റ് വി.പി രഞ്ചിത്ത് കുമാറുമാണ് ഹാജരായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL