
ശ്രീകണ്ഠാപുരം: ഉന്നത വിദ്യാഭ്യാസത്തിനായി പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക് സാമ്പത്തികമായി കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി മടമ്പം വൈ.എം.സി എ സംഘടിപ്പിക്കുന്ന മാജിക് ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി സുമേഷ് നിർവ്വഹിച്ചു. പ്രശസ്ത മജീഷ്യൻ സാമ്രാജിന്റെ പ്രോഗ്രാം ഡിസംബർ 19നാണ് നടക്കുന്നത്.ടിക്കറ്റ് വിതരണോദ്ഘാടന ചടങ്ങിൽ മടമ്പം ഫൊറോന പള്ളി വികാരി ഫാദർ ഷാജി വടക്കെതൊട്ടി ,ഡോക്ടർ പ്രശാന്ത്,മനോജ് മാവേലിൽ ,ബിജു പാലനാനിയിൽ എന്നിവർ പ്രസംഗിച്ചു. ബിനോയ് മാസ്റ്റർ, ജയിംസ് മാസ്റ്റർ പാറ്റാ കുടിലിൽ, ഫിലിപ് രാജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |