
ചൊക്ളി:ഗ്രാമപഞ്ചായത്തിന്റേയും ചൊക്ളി കൃഷിഭവന്റെയും ആഭിമൂഖ്യത്തിൽ സ്ഥാപിച്ച മഴമാപിനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.അനൂപ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് കെ.എം.സ്പന അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശരത് കൃഷ്ണ സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ, വെറ്റിനറി ഡോക്ടർ അൽവിൻ,ഗ്രാമപഞ്ചായത്തംഗങ്ങളായായ കെ.പി.ഷിനോജ്,കെ.റിജിന,കെ.വിനി, സി കെ.ജനീബ തുടങ്ങിയവർ സംസാരിച്ചു. കൃഷിക്കാർക്ക് വിള ഇൻഷൂറൻസ് സംബന്ധിച്ച് ടി.ടി.കെ.വിഷ്ണു വിവരിച്ചു. കൃഷി ഓഫീസർ ശരത് കൃഷ്ണ സ്വാഗതവും വാർഡ് മെമ്പർ ഒ.കെ.സാദീഖ് നന്ദിയും പറഞ്ഞു.ഒരു ലക്ഷത്തോളം ചിലവ് വരുന്ന മഴമാപിനിയാണ് ഇവിടെ സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |