
പഴയങ്ങാടി: പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ട്രാഫിക്കിന് സമീപം കെ.എസ്.ടി.പി റോഡിൽ നിർത്തിയിട്ട ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.എരിപുരം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസിൽ പിന്നാലെ എത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. കയറ്റിറക്കമുള്ള റോഡിൽ രാവിലെ ചെയ്ത ചാറ്റൽമഴയെ തുടർന്ന് ലോറി നിർത്താൻ സാധിക്കാതെ വന്നതാണ് അപകടകാരണമെന്ന് കരുതുന്നു. ഇതെ തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ ലോറി ഇടിച്ചുകയറി ഇരുനില കെട്ടിടം പൂർണ്ണമായും തകരുകയും എരിപുരം ജംഗ്ഷനിലെ ട്രാഫിക്ക് സർക്കിൾ ലോറി ഇടിച്ച് തകർക്കുകയും ചെയ്തിരുന്നു.പാർസൽ ലോറി ഇടിച്ച് പാപ്പിനിശേരി ടോഡി വർക്കേഴ്സ് സൊസൈറ്റിക്ക് കേടുപാടുണ്ടായതും ഈയിടെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |