SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

പാണത്തൂർ ഗവ.വെൽഫെയർ ഹൈസ്കൂൾ കലോത്സവം

j

പാണത്തൂർ: പാണത്തൂർ ഗവൺമെന്റ് വെൽഫെയർ ഹൈസ്കൂൾ കലോത്സവം ‘വർണ്ണം 2026ന് തിരിതെളിഞ്ഞു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് പി. ഭദ്രദീപം തെളിയിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് കെ.സി സലീം അദ്ധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥിനിയും തിയറ്റർ ആർട്ടിസ്റ്റുമായ ബി.ശ്രീലക്ഷ്മി മുഖ്യാതിഥിയായി . സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ നാടകമത്സരത്തിലെ മികച്ച അഭിനേത്രിയായ ശ്രീലക്ഷ്മി, ചാപ്പ എന്ന നാടകത്തിലെ ‘കല്ലുകല്ല്യാണി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം നേടിയത്. കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത ദേവ്ജ്യോതിസിനെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ റീന തോമസ്, സീനിയർ അസിസ്റ്റന്റ് എം.കെ.റോബിൻ , മദർ പി.ടി.എ പ്രസിഡന്റ് പുഷ്പ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.സുമതി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL