SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ബാലസംഘം ജില്ലാ സമ്മേളനം 17, 18 തീയതികളിൽ

balasangam

ഒടയംചാൽ: ബാലസംഘം ജില്ലാ സമ്മേളനം17, 18 തീയതികളിൽ ഇരിയ നീലാംബരി ഒഡിറ്റോറിയത്തിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിപ്പോർട്ട്, ചർച്ച, കലാപരിപാടികൾ എന്നിവ നടക്കും. ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് സെക്രട്ടറി ഡി.എസ്.സജീവ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഭാരവാഹി തിരഞ്ഞെടുപ്പ്, 5ന് സമാപന സമ്മേളനം. ജില്ലയിലെ 12 ഏരിയകളിൽ നിന്നായി 260 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ, കൺവീനർ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് വയമ്പ്, ബാലസംഘം ജില്ലാ പ്രസിഡന്റ് ജി.കെ.സുരക്ഷ, സെക്രട്ടറി ജോയിന്റ് സെക്രട്ടറി ഇ.ശ്രീഹരി, വൈസ് പ്രസിഡന്റ് ആദർശ് വേപ്പ്, എ.അനന്ദു, പി.ദിലീപ് കുമാർ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL