SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ബി.ജെ.പി.മാർച്ച്, പൊതുയോഗം

bjp

പയ്യന്നൂർ : ഗ്യാനേഷ് കുമാർ തെറ്റാണെങ്കിൽ,എസ്.ഐ.ആർ തെറ്റാണെങ്കിൽ കേരളത്തിലെ 137 എം.എൽ.എമാരും രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റുമാരായ സതി ബാലകൃഷ്ണൻ, മമത നവീൻ , മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അമൃത രമേഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്കി. പൊതുയോഗം കണ്ണൂർ നോർത്ത് ജില്ല വൈസ് പ്രസിഡന്റ് എ.വി.സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ധനേഷ് കണിയാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ , മണ്ഡലം ജനറൽ സെക്രട്ടറി രവീന്ദ്രൻ ചിറ്റടി , നന്ദകുമാർ സംസാരിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പ്രജീഷ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡണ്ട് വിജിദാസ് ചിറ്റടി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL