SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

കാസർകോട്ട് സി.പി.എം വിപുലീകൃത ജില്ലാകമ്മിറ്റിയ്ക്ക് ഉജ്വല തുടക്കം

conversation

കാസർകോട്: കാസർകോട്ട് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കമായി. വിദ്യാനഗർ എ.കെ.എജി മന്ദിരം ഹാളിൽ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന നേതാവ് പി. കരുണാകരൻ പതാക ഉയർത്തി. ഉദ്‌ഘാടന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ കരട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. വി കുഞ്ഞിരാമൻ രക്തസാക്ഷി പ്രമേയവും സാബു അബ്രഹാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക്ക്, പി.രാജീവ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എൻ.വാസവൻ, പി. ജയരാജൻ, പി.കെ ബിജു, എം.വി.ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗം പി.സതീദേവി, സി.എച്ച് കുഞ്ഞമ്പു, കെ.പി സതീഷ് ചന്ദ്രൻ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. സംഘാടക സമിതി ജനറൽ കൺവീനർ ടി.എം.എ കരീം സ്വാഗതം പറഞ്ഞു.

ഡൽഹിയിൽ അവധി ഇല്ലാതെ പ്രക്ഷോഭം നടത്തുന്നത് ഇടതുപക്ഷം:എ.വിജയരാഘവൻ
രാജ്യത്തെ 13 കോടി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള മൗലികാവകാശം ഇല്ലാതാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിൽ 'അവധി' ഇല്ലാതെ പ്രക്ഷോഭം നയിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവുമാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ മെമ്പർ എ.വിജയരാഘവൻ. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഡൽഹി നൽകുന്നത്. സി. പി.എം നേതാക്കളും പ്രവർത്തകരും എം പിമാരും സമരമുഖത്ത് എന്നും നിറഞ്ഞു നിൽക്കുകയാണ്. എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന ബി ജെ പി സർക്കാരിനെതിരായി രാജ്യത്തെ ജനങ്ങളുടെ പോരാട്ട വീര്യം തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞത് വലിയ പ്രതീക്ഷയാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ വിജയരാഘവൻ പറഞ്ഞു.ഇ ഡിയെ മറയാക്കി പാർട്ടിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങളെ അണിനിരത്തി സി.പി.എം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയുടേത് രാഷ്ട്രീയവേട്ട

പിണായി വിജയനും കുടുംബത്തിനുമെതിരെ ഇ.ഡി നടത്തുന്നത് രാഷ്ട്രീയ വേട്ടയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക് കുറ്റപ്പെടുത്തി. ശിക്ഷിക്കുക എന്നതല്ല, പീഡിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.'ഇ.ഡി എന്നത് ‘ഇലക്ഷൻ ഡ്യൂട്ടി’ എന്നതാണ്. എന്ത് തെളിവാണ് ഇ.ഡിയുടെ പക്കലുള്ളത്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്നും പറഞ്ഞ ഐസഖ് രാഷ്ട്രീയമായും നിയമപരമായും ഇ.ഡി നടപടികളെ നേരിടുമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL