SignIn
Kerala Kaumudi Online
Monday, 19 October 2026 3.43 AM IST

രാമന്തളി പഞ്ചായത്തിൽ നിർമലം ശുചിത്വ കേരളം

suchi
രാമന്തളി ഗ്രാമപഞ്ചായത്ത് നിർമലം പുതുയുഗ ശുചിത്വ കേരളം ഉദ്ഘാടനം പ്രസിഡന്റ് ഒ.കെ ശശി നിർവ്വഹിക്കുന്നു

പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് നിർമലം പുതുയുഗ ശുചിത്വ കേരളം പഞ്ചായത്ത് തല ഉദ്ഘാടനം എട്ടിക്കുളം ബീച്ചിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.കെ ശശി നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ. അമീഫ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി ദിനേശൻ, ഇ. രാജൻ, മെമ്പർമാരായ പി. അബ്ദുൾ അസീസ്, പി. സീന, എം. രമേശൻ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി 14,15,18 വാർഡുകളിൽ ശുചിത്വ -തൂഫാൻ സമിതി പുനഃസംഘടിപ്പിക്കുകയും ശുചീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ബീച്ചിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നാട്ടുകാരുടെയും വ്യാപാരികളുടെയും ജാഗ്രത ഉണ്ടാകണമെന്നും നിയമ ലംഘനത്തിന് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും പ്രസിഡന്റ് അറിയിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. പ്രവീൺ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL